Anu S Variar says: മോഡി ഫാന്‍സ്‌ - TopicsExpress



          

Anu S Variar says: മോഡി ഫാന്‍സ്‌ ഒന്ന് വായിച്ചാട്ടെ.. രണ്ടു ദിവസം ആയി നമ്മടെ മോഡി സാറിനെ കുറിച്ച് ആലോചിക്കുവാരുന്നു . മോഡി സാര്‍ ഭരിക്കുന്ന ഗുജറാത്തില്‍ മാത്രമേ വികസനം നടക്കുന്നുള്ളൂ എന്ന രീതിയിലാണ് നമ്മടെ അഭിനവ രാജ്യസ്നേഹികളുടെ പ്രകടനം. എന്തായാലും ഇതൊക്കെ സത്യം ആണോ എന്നറിയണമല്ലോ അങ്ങനെ ഞാന്‍ ഗൂഗിള്‍ കൊച്ചിന്റെ അടുത്ത് ചോദിച്ചു. 1. ഗൂഗിള്‍ കൊച്ചെ ഏതാണ് ഇന്ത്യയില്‍ ഏറ്റവും അധികം പ്രതി ശീര്ഷ വരുമാനം(per capita income) ഉള്ള സംസ്ഥാനങ്ങളുടെ ലിസ്റ്റ് ഒന്ന് കൊണ്ടേ തരുവോ ? ഗൂഗിള്‍ കൊച്ചു ലിസ്റ്റ് തന്നു , അമ്മാവന്‍ ഗുജറാത്തിനെ പരതി – കിട്ടി പോയി , പത്താം സ്ഥാനം (rediff/business/slide-show/slide-show-1-indian-states-with-highest-per-capita-income/20120912.htm#10) .നമ്മടെ കൂതറ കേരളം പോലും അഞ്ചാം സ്ഥാനത്താണ്‌ എന്ന് ഓര്ക്ക ണം 2. ഒരു കാര്യത്തില്‍ പിന്നിലാവുക എന്നത് പ്രത്യേകിച്ച് വലിയ സംഭവം ഒന്നും അല്ല എന്നുള്ളതിനാല്‍ അടുത്ത ചോദ്യം ചോദിക്കാം എന്ന് വെച്ച് ഇന്ത്യയിലെ human development index (en.wikipedia.org/wiki/Human_Development_Index) ലിസ്റ്റ് ഇങ്ങു തരൂ കൊച്ചെ എന്ന് .കൊച്ചു ലിസ്റ്റും കൊണ്ട് വന്നു .നോക്കുമ്പോള്‍ എന്താ? കേരളത്തിന്റെ സ്കോര്‍ .921 .എന്ന് പറഞ്ഞാല്‍ ഏകദേശം വികസിത രാജ്യങ്ങളുടെതിനു തുല്യം.അപ്പൊ ഗുജറാത്ത്‌ എങ്ങനെ എന്ന് നോക്കിയപ്പോള്‍ കണ്ടത് .527 .ഇന്ത്യയില്‍ എത്രാം സ്ഥാനത്താണെന്ന് ഒന്ന് എണ്ണി നോക്കാം എന്ന് വെച്ച് . കിട്ടി പതിനാലാം സ്ഥാനം .( indiatext.net/hdi-india/) അല്ലേല്‍ തന്നെ ഇതൊക്കെ ഒരു കുറവാണോ? അടുത്തതില്‍ നോക്കാം 3. GDP യില്‍ എത്രാം സ്ഥാനത്താ?എന്തായാലും വികസനം മലവെള്ളം പോലെ ഒഴുകുവല്ലേ , സംസ്ഥാനം അത്യാവശ്യം വലിപ്പവും ഉണ്ട് , എന്തായാലും മികച്ചതായിരിക്കും. ഇത്തവണ എന്തായാലും മുന്ഷി അമ്മാവന്‍ നിരാശപ്പെടേണ്ടി വന്നില്ല, ദേ കിടക്കുന്നു മോഡി സാറിന്റെ ഗുജറാത്ത്‌ അഞ്ചാം സ്ഥാനത് .( indiatext.net/gdp-indian-states/) . ഒന്നൂടെ നോക്കിയപ്പോളല്ലേ അതിന്റെ രസം , വികസനം എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത ഉത്തര പ്രദേശ്‌ മൂന്നാം സ്ഥാനത് , ഇക്കണക്കിനു മായാവതി മോഡി സാറിനെക്കാളും വലിയ വികസന വാദി ആയിരിക്കണം 4. സാക്ഷരത – പതിനെട്ടാം സ്ഥാനം (census2011.co.in/literacy.php) 5. ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം – പത്താം സ്ഥാനം (കേരളം അവിടെ രണ്ടാമത് ) (business.rediff/slide-show/2010/jul/15/slide-show-1-indias-top-10-states-with-lowest-poverty.htm#9) 6. Road density – പതിനൊന്നാം സ്ഥാനം (ഇവിടെയും ഒന്നാമത് കേരളം ). ഇതില്‍ ഗുജറാത്തിന്റെ സ്ഥാനം ഇന്ത്യയുടെ ശരാശരിയേക്കാള്‍ താഴെ (infrawindow/reports-statistics/road-density-in-india-disparity-persist_15/) 7.വ്യവസായ ശാലകളുടെ എണ്ണം – സ്ഥാനം അറിയില്ല, പക്ഷെ ആദ്യത്തെ നാലില്‍ ഇല്ല (jagranjosh/general-knowledge/indian-states-that-have-the-maximum-number-of-industries-1303192911-1) 8. ശിശുമരണ നിരക്ക് – സ്ഥാനം അറിയില്ല , പക്ഷെ കേരളത്തില്‍ അത് 1000 ജനനത്തിനു 14 മരണം എന്നുള്ളിടത്ത് ഗുജറാത്തില്‍ 62 (infochangeindia.org/women/statistics/life-expectancy-and-infant-mortality-rates-for-selected-indian-states.html) 9. ശരാശരി ആയുര്‍ ദൈര്ഖ്യം - സ്ഥാനം അറിയില്ല , പക്ഷെ കേരളത്തില്‍ അത് പുരുഷന് 71.67 ഉം സ്ത്രീക്ക് 75 ഉം വയസ്സ് ഉള്ളപ്പോള്‍ ഗുജറാത്തില്‍ പുരുഷന് 63.12 ഉം 64.10 ഉം (infochangeindia.org/women/statistics/life-expectancy-and-infant-mortality-rates-for-selected-indian-states.html) ഇനി എന്‍റെയൊരു സംശയം ആരേലും തീര്ത്തു തരണം, ഈ വികസനം എന്ന് മോഡി ഭക്തരു ഉദ്ദേശിക്കുന്നത് എന്താണ്?., courtesy : https://facebook/anus.variar
Posted on: Mon, 19 Aug 2013 04:13:18 +0000

Trending Topics



Recently Viewed Topics




© 2015