Drones to facilitate Dubai as Smart City Drones in Dubai to - TopicsExpress



          

Drones to facilitate Dubai as Smart City Drones in Dubai to monitor traffic etc. നഗരങ്ങളിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഡ്രോണ്‍ ദുബായില്‍ പുറത്തിറക്കി. ഗതാഗത നിരീക്ഷണം മുതല്‍ സുരക്ഷയ്ക്ക് വരെ ഈ പറക്കും കുഞ്ഞന്മാരെ ഉപയോഗപ്പെടുത്താം. ദുബായില്‍ നടന്ന ചടങ്ങിലാണ് അമേരിക്ക ആസ്ഥാനമായുള്ള നോവാടെക് ടെക്‌നോളജിയുടെ പുതിയ സ്മാര്ട്ട് ഡ്രോണ് അവതരിപ്പിച്ചത്. നിലവിലെ ഡ്രോണുകളില്‍ നിന്നും മാറി കൂടുതല്‍ പ്രവര്‍ത്തന ക്ഷമതയുള്ളതാണ് ഇവ. ഒന്നര കിലോമീറ്റര്‍ ദുരത്തില്‍ ഒരു മണിക്കൂര്‍വരെ പറക്കാന്‍ സാധിക്കുന്നവയാണ് ഈ ഡ്രോണ്‍. ഗതാഗത നിരീക്ഷണം മുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് വരെ ഇവയെ ഉപയോഗപ്പെടുത്താം. എട്ട് കിലോ ഭാരമുള്ള ക്യാമറകള്‍ ഈ പറക്കും കുഞ്ഞന്മാരില്‍ ഘടിപ്പിക്കാം. നിര്‍മ്മാണം, പോസ്റ്റല്‍, കൃഷി, ലോജിസ്റ്റിക്‌സ്, പോലീസ്, മുനിസിപ്പാലിറ്റി എന്നീ വകുപ്പുകള്‍ക്ക് ഉപയോഗിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്ത്തനം. ആര്ക്കും ഹാക്ക് ചെയ്യാന്‍ കഴിയാത്ത തരത്തിലുള്ള സോഫ്‌ട്വെയറുകള്‍ ആണ് ഈ ഡ്രോണുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നതെന്നും നോവാടെക് ടെക്‌നോളജി വ്യക്തമാക്കി. വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ... വ്യത്യസ്തവും, വിനോദകരവും, വിജ്ഞാനപ്രദവുമായ വീഡിയോകൾ എന്നും കാണാൻ ഈ പേജ് ഒരിക്കൽ മാത്രം ലൈക് ചെയ്യുകയേ വേണ്ടൂ..... like this page >>>> facebook/mcnchannel like this page >>>>facebook/bomtv
Posted on: Thu, 16 Oct 2014 09:37:52 +0000

Trending Topics



in-left:0px; min-height:30px;"> postal loans

Recently Viewed Topics




© 2015