ചരിത്രത്തിലെ തോൽവികൾ - TopicsExpress



          

ചരിത്രത്തിലെ തോൽവികൾ ലീഗ് മറക്കരുത്: ആര്യാടൻ മുഹമ്മദ്‌ (null) തിരുവനന്തപുരം: ചരിത്രത്തിലെ തോൽവികൾ ലീഗ് മറക്കരുതെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. മഞ്ചേരിയിൽ തോറ്റത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കുറ്റിപ്പുറവും തിരൂരും മങ്കടയിലും നേരത്തെ തോറ്റത് ലീഗ് മറക്കരുതെന്നും ആര്യാടൻ ഓർമിപ്പിച്ചു. മുക്കത്ത് ലീഗിന്റെ വയനാട് പാർലമെന്റ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവനയ്‍ക്ക് മറുപടിയായാണ് ആര്യാടൻ വീണ്ടും രംഗത്തെത്തിയത്. ജനങ്ങളെ ചോദ്യംചെയ്‌യാൻ ശ്രമിക്കരുത്. ഒരുകൂട്ടരുടെ വോട്ടുകൊണ്ട് മാത്രം ആരും ജയിക്കില്ലെന്ന് ഓർമവേണം. സീറ്റ് കൂടുതൽ വേണമെങ്കിൽ നേരത്തെ ചോദിക്കണമെന്നും സീറ്റ് കൂടുതൽ കിട്ടാനുള്ള വഴി ഇതല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജയിച്ചിടത്തെല്ലാം ലീഗിന്റെ പതാക മാത്രമാണ് പാറിയതെന്ന അവകാശവാദം തെറ്റാണെന്ന് കുഞ്ഞാലിക്കുട്ടിക്ക് ഇന്നലെതന്നെ ആര്യാടൻ മറുപടി നൽകിയിരുന്നു. കണ്ണൂർ, വടകര ലോക്‌സഭാ സീറ്റുകളിൽ ജയിച്ചത് കോൺഗ്രസ് ആണെങ്കിലും ഉയരത്തിൽ പാറിയത് ലീഗിന്റെ കൊടിയാണെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവനയാണ് വിവാദത്തിനിടയാക്കിയത്.
Posted on: Mon, 23 Sep 2013 10:54:08 +0000

Trending Topics



Recently Viewed Topics




© 2015