പ്രശസ്ത കഥാകാരനായ ശ്രീ . - TopicsExpress



          

പ്രശസ്ത കഥാകാരനായ ശ്രീ . ചേതൻ ഭഗത്തിന്റെ കഥകൾ എല്ലാം തന്നെ യുവതലമുറക്ക്‌ വളരെ ഇഷ്ടപ്പെട്ടവയാണ് . അദ്ദേഹത്തിൻറെ കഥയായ ഫൈവ് പോയിന്റ്‌ സം വണ്‍ പിന്നീട് ത്രീ ഇടിയട്ട്സ് ആക്കി അമീർ ഖാൻ അവതരിപ്പിച്ചപ്പോൾ അത് എന്റെ മുംബൈ എഞ്ചിനീയറിംഗ് കാലത്തെ പല നല്ല ഓർമകളും തിരികെ കൊണ്ടുവന്നു . കഴിഞ്ഞ ദിവസം ഞങ്ങൾ കുടുംബസമേതം ചേതൻ ഭഗത്തിന്റെ ആത്മകഥാപരമായ നോവലായ ടു സ്റ്റേട്ട്സ് സ്റ്റോറി ഓഫ് മൈ മാരേജ് സിനിമയാക്കി എടുത്ത ടു സ്റ്റേട്ട്സ് കാണാൻ പോയി . യുവതാരങ്ങൾ ആയ അർജുൻ കപ്പൂരും അലിയ ഭട്ടും ആണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് . പഞ്ജാബി ആയ കൃഷും തമിൾ പെണ്‍കുട്ടി ആയ അനന്യയും അഹമ്മദാബാദിലെ ഐ ഐ എം യിലെ പഠന കാലത്ത് കണ്ടുമുട്ടുന്നതും രണ്ടു സംസ്കാരവും ഭാഷയും ഉള്ള തങ്ങളുടെ മാതാപിതാക്കളുടെ എതിർപ്പുകളെ വിജയകരമായി തരണം ചെയ്തു ഒടുവിൽ വിവാഹിതരാവുന്നതും ആണ് കഥ . ഞങ്ങളുടെ ഫ്ലാറ്റ്നു വളരെ അടുത്തുള്ള ഒബെരോയി പീ വീ ആർ ഹാളിൽ സിനിമ കണ്ടിറങ്ങിയ എന്നോട് മക്കളായ അശ്വതിക്കും അൽക്കക്കും നിരവധി ചോദ്യങ്ങൾ ചോദിയ്ക്കാൻ ഉണ്ടായിരുന്നു , അമ്മയുടെ കണ്ണ് തപ്പിയാൽ ഓരോ ചോദ്യങ്ങൾ ഏറിയും . ചെറിയ തീപ്പൊരി അല്ക്കയാണ് എപ്പോഴും എന്നെ ചോദ്യങ്ങൾ ചോദിച്ചു ഒരു കരക്ക്‌ ആക്കുന്നത് . ഡാഡിക്ക് മുംബൈ യിൽ പഠിച്ചപ്പോൾ ഇതുപോലെ ഒരു ഗേൾനെ ലവ് ചെയ്യാൻ പറ്റിയില്ലേ ? ഏയ്‌ , അതിനു ഞാൻ അർജുൻ കപ്പൂരിനെ പോലെ ഹാൻഡ് സം ഒന്നും ആയിരുന്നില്ലല്ലോ ! ഒകെ, സുപ്പോസ് ഞാനോ ആഷി ചേച്ചിയോ ഇതുപോലെ ഒരു ഹാൻഡ്‌സം ബോയ്‌ യെ കണ്ടുപിടിച്ചു മ്യാരി ചെയ്യാൻ വീട്ടിൽ കൊണ്ടുവന്നാൽ ഡാഡി അപ്പോൾ ഒപ്പോസ്‌ ചെയ്യുമോ ? സത്യമായും ഞാൻ ഒന്ന് ഞെട്ടി , പക്ഷെ ന്യൂ ജനരെഷനെ അങ്ങിനെ നിരാശപ്പെടുത്തരുതല്ലോ ! ഞാൻ എന്തിനു ഒപ്പോസ്‌ ചെയ്യണം മോനെ ? , എനിക്ക് കഴിയാതെ പോയ കാര്യം എന്റെ കുട്ടികൾ ചെയ്യുമ്പോൾ ഞാൻ ഹാപ്പി ആവുകയല്ലേ ഉള്ളൂ , യു ആർ വണ്ടർ ഫുൾ ഡാഡി ഒരു ഐസ് ക്രീം വാങ്ങി തിരികെയെത്തിയ ജയശ്രീ , അച്ഛനും കുട്ടികളും പെട്ടന്ന് നിശബ്ദരായത്‌ പ്രത്യേകം ശ്രദ്ധിച്ചു . എന്താ അച്ഛനും മക്കളും കൂടി ഒരു സ്വകാര്യം ? ഏയ്‌ , ഒന്നുമില്ല , അലിയ ഭട്ട് നല്ല സുന്ദരി ആണ് എന്ന് ഈ കുട്ടികൾ പറയുകയായിരുന്നു ! അമ്മെ , ഈ ഡാഡി പറയുന്നു , ഡാഡി കോളേജ് ഇൽ പഠിച്ചപ്പോൾ അമ്മയുടെ അത്ര സുന്ദരികൾ ആരും കൂടെ പഠിച്ചില്ല പോലും , അതിനാൽ ഡാഡി ഭയങ്കര ലക്കി ആയി അല്ലെ ! അതെന്താടാ ? അതേതു ലക്കാഡാ ? ഡാഡി വെയിറ്റ് ചെയ്തു സുന്ദരിയായ അമ്മയെ തന്നെ മ്യാരി ചെയ്തില്ലേ ? ഒരു സിനിമാ കാണിച്ചതിനാനോടാ ഈ മണിയടി ? ടു സ്റ്റേറ്റ്സ് വളരെ നല്ല കഥയും സിനിമയും ആണ് , ഞങ്ങൾക്ക് എല്ലാം ഇഷ്ടപ്പെട്ടു . തീര്ച്ചയായും കാണണം .
Posted on: Wed, 23 Apr 2014 11:55:57 +0000

Trending Topics



Recently Viewed Topics




© 2015