സീമന്തരേഖയില്‍ ചന്ദനം - TopicsExpress



          

സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ ഹേമന്തനീലനിശീഥിനീ.... മാനസദേവന്റെ ചുംബനപ്പൂക്കളോ സ്മേരവതീ നിന്റെ ചൊടിയിണയില്‍.... ചൊടിയിണയില്‍..... സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ ഹേമന്തനീലനിശീഥിനീ.... വൃശ്ചികമാനത്തെ പന്തലില്‍ വച്ചോ പിച്ചകപ്പൂവല്ലീ കുടിലില്‍ വച്ചോ... ആരോടും ചിരിയ്ക്കുന്ന കുസൃതിയ്ക്കു പ്രിയദേവന്‍ ജീരകക്കസവിന്റെ പുടവതന്നൂ പട്ടുപുടവതന്നൂ... നീ ശ്രീമംഗലയായി അന്നു നീ സീമന്തിനിയായീ... സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ ഹേമന്തനീലനിശീഥിനീ.... ആറാട്ടുഗംഗാ തീര്‍ത്ഥത്തില്‍ വച്ചോ ആകാശപ്പാലതന്‍ തണലില്‍ വച്ചോ മുത്തിന്മേല്‍ മുത്തുള്ള സ്നേഹോപഹാരം മുഗ്ദവതീ ദേവന്‍ നിനക്കു തന്നൂ ദേവന്‍ നിനക്കു തന്നൂ.... നീ പുളകാര്‍ദ്രയായി അന്നു നീ സ്നേഹവതീയായി.youtube/watch?v=2vMS4iNxbmQ
Posted on: Wed, 08 Oct 2014 06:14:19 +0000

Trending Topics



Recently Viewed Topics




© 2015