തേനിക്കടുത്തുള്ള ഈ - TopicsExpress



          

തേനിക്കടുത്തുള്ള ഈ ശനീശ്വരന്‍ കോവില്‍, ജീവിതപ്രതിസന്ധികളില്‍ വീണവരുടെ അഭയകേന്ദ്രമാണ്. ഏഴകള്‍ മുതല്‍ താരങ്ങള്‍ വരെ കുഗ്രാമത്തിലെ ഈ ക്ഷേത്രത്തിലെത്തുന്നു. സമ്മര്‍ദങ്ങളില്‍ ഉഴലുന്ന കേന്ദ്രമന്ത്രി ചിദംബരം, ഈയിടെ തൊഴാനെത്തിയതോടെ ക്ഷേത്രം പെട്ടെന്ന് ശ്രദ്ധാകേന്ദ്രമായി. മേഘമലയിറങ്ങി ചിന്നമണ്ണൂരില്‍ വിശ്രമിക്കുമ്പോഴാണ് കുച്ചനൂര്‍ ശനീശ്വരകോവിലില്‍ കൂടി പോകാമെന്നു തോന്നിയത്. മന്ത്രി ചിദംബരത്തിന്റെ സന്ദര്‍ശനം വഴി കുച്ചനൂരിനെ പറ്റി അന്നത്തെ പത്രത്തിലുണ്ടായിരുന്നു. മന്ത്രിമാരും താരങ്ങളും അടക്കം വി.ഐ.പികളും സാധാരണക്കാരും ശനിദോഷം അകറ്റാന്‍ എത്തുന്ന ക്ഷേത്രം. വരിവരിയായി തലയുയര്‍ത്തി നില്ക്കുന്ന തെങ്ങുകള്‍ക്കിടയില്‍ ടാറിട്ട റോഡ്, ഇരുവശവും സ്വര്‍ണവര്‍ണം വാരിയണിഞ്ഞ വിളഞ്ഞ നെല്‍പ്പാടങ്ങള്‍. മുല്ലപെരിയാറിന്റെ കാരുണ്യം. ചിന്നമണ്ണൂരില്‍ നിന്നും യാത്ര ഷെയര്‍ ഓട്ടോയിലായിരുന്നു. ഓട്ടോയില്‍ പത്തുപേരുണ്ട്. ചിന്നമണ്ണൂരില്‍ നിന്ന് കുച്ചനൂര്‍ വഴിയും തേനിയ്ക്ക് പോകാം. തേനിക്ക് പോകേണ്ടവരും വഴിക്ക് ഇറങ്ങേണ്ടവരുമെല്ലാം വണ്ടിയിലുണ്ട്. ഞങ്ങളെ കുച്ചന്നൂരിലിറക്കി വീണ്ടും നാല്‌പേരെ കൂടി കയറ്റി ഓട്ടോ തേനിക്ക് പോയി. Kuchanur, a small village near Chinnamanur in Theni district, as does Thirunallar, has a separate temple for Lord Saniswara, unlike other places where He is part of the Navagrahas. The moolavar (presiding deity) at the temple surfaced as a Swayambhoo and is in the shape of a linga, black in colour. Location Theni Dt., Tamilnadu How to reach By road: Buses are available from Theni/Kumily/Kumbam/Chinnamannur to Kuchanoor. By Train: Nearest Rail head Theni-30km By Air: Nearest Airport Madurai-100 km Temple timings 6am to1pm . and 4pm to 8.30 pm Festival Every year festivals are held during the Aadi Saturdays. Of the five Saturdays, the third Saturday has special significance since it is the day of festivity. Also the Sani (Saturn) transit day is observed very devotionally Stay Hotel Adithya Rs. 500-800, Ph: 0455 4249100, 9500955969 Hotel Nadar Rs. 200, Ph: 9965958833 Theni: Sri Vijay Nivas Rs. 250-700, Ph: 253369 Aditya Rs. 420-770, Ph: 252607. Sights Around Meghamalai-32 km Madurai-100km Thekkadi-50 km Suruli Falls-26 km Theni-30 km.
Posted on: Sat, 02 Nov 2013 04:56:34 +0000

Trending Topics



Recently Viewed Topics




© 2015